അനു സിത്താര അമ്മയാകുന്നു; ഇതാണ് സത്യം, വെളിപ്പെടുത്തലുമായി നടി

ലായള സിനിമയിലെ യുവ നടിമാരില്‍ ആരാധകര്‍ ഏറെയുള്ള നടിയാണ് അനു സിത്താര.നാടന്‍ പെണ്‍കുട്ടി എന്ന ഇമേജ് ചുരുക്കം കാലം കൊണ്ടേ നേടിയ അനു മലയാളികളുടെ നായികാസങ്കല്‍പങ്ങളിലെ പുത്തന്‍ താരോദയമാണ്.

ഇപ്പോഴിതാ തനിക്കെതിരെ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി കൊണ്ട് അനു സിത്താര തന്നെ രംഗത്ത് വന്നിരിക്കുകയാണ്. അനു അമ്മയാകാനുള്ള തയ്യാറെടുപ്പിലാണെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തക്കെതിരെയാണ് താരം രംഗത്ത് വന്നിരിക്കുന്നത്. തനിക്കെതിരെ പ്രചരിക്കുന്ന വ്യാജവാര്‍ത്ത സ്ത്യാവസ്ഥ വ്യക്തമാക്കി, സ്‌ക്രീന്‍ഷോട്ട് സഹിതമാണ് അനുവിന്റെ പോസ്റ്റ്.

2013ല്‍ മലയാള സിനിമയിലെത്തിയ അനു സിത്താര ഹാപ്പി വെഡ്ഡിങ്, രാമന്റെ ഏദന്‍തോട്ടം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെയാണ് അനു സിത്താര വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹത്തിനു ശേഷമാണ് താരം സിനിമയില്‍ സജീവമായത്. ദിലീപിന്റെ നായികയായെത്തുന്ന ശുഭരാത്രിയെന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് താരം.

Top