ഒരു കുപ്രസിദ്ധ പയ്യനിലെ അനു സിത്താരയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ കാണാം

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ഒരു കുപ്രസിദ്ധ പയ്യനിലെ അനു സിത്താരയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ജലജ എന്ന കഥാപാത്രമായാണ് അനു സിത്താര വേഷമിടുന്നത്. ചിത്രം നവംബര്‍ 9നാണ് തിയേറ്ററുകളിലെത്തുന്നത്. നിമിഷ സജയനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കി ചിത്രം സംവിധാനം ചെയ്യുന്നത് മധുപാലാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജീവന്‍ ജോബ് തോമസാണ്. ശരണ്യ പൊന്‍വണന്‍, ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍, സുധീര്‍ കരമന, ഉണ്ണിമായ, സുജിത്ത് ശങ്കര്‍, സിബി തോമസ്, മഞ്ജു വാണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Top