നാലാം വിവാഹവാര്‍ഷികം; പഴയ വിവാഹ ഫോട്ടോ പുറത്തുവിട്ട് അനു സിത്താര

ലയാള സിനിമയുടെ ശാലീന സുന്ദരിയാണ് അനു സിത്താര. സഹനടിയായി അരങ്ങേറ്റം കുറിച്ച അനു സിത്താര ഇപ്പോള്‍ നായികാ വേഷങ്ങളില്‍ തിളങ്ങുകയാണ്. മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ അനു കൈനിറയെ സിനിമകളുമായി തിരക്കുകളിലാണ്. തന്റെ ശാലീനസൗന്ദര്യവും ചിരിയുംകൊണ്ട് അനു പ്രേക്ഷകരെയും തന്നിലേക്ക് അടുപ്പിച്ചു. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ദിലീപ് നായകനായ ശുഭരാത്രിയാണ് അനുവിന്റെ ഏറ്റവും പുതിയ ചിത്രം. സിനിമാജീവിതവും കുടുംബ ജീവിതവും ഒന്നിച്ചു കൊണ്ടുപോകുന്ന ചുരുക്കം അഭിനേതാക്കളില്‍ ഒരാളാണ് അനു സിത്താര. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദാണ് നടിയുടെ ഭര്‍ത്താവ്.

സിനിമയില്‍ എത്തുന്നതിനു മുന്‍പുതന്നെ വിവാഹിതരായ അനുവും വിഷ്ണുവും അവരുടെ നാലാം വിവാഹ വാര്‍ഷികം ആഷോഷിക്കുകയാണ് ഇന്ന്. ഇതുവരെ ആരാധകര്‍ കാണാത്ത വിവാഹചിത്രമാണ് വാര്‍ഷിക ദിനത്തില്‍ അനു സിത്താര സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ചെറുപ്പം തൊട്ടെ ഉണ്ടായിരുന്ന പ്രണയത്തിനൊടുവില്‍ 2015 ലായിരുന്നു അനു സിത്താരയും വിഷ്ണുവും തമ്മിലുള്ള വിവാഹം നടക്കുന്നത്. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് വളരെ ലളിതമായി നടത്തിയ വിവാഹത്തിന്റെ ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. ചിത്രത്തിനുതാഴെ കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി തുടങ്ങി നിരവധിപേര്‍ ആശംസകളുമായി എത്തിയിട്ടുണ്ട്.

അനുവിന്റെ കുടുംബത്തെ കുറിച്ച് അധികം ആര്‍ക്കും അത്ര പരിചയമില്ലെങ്കിലും ഭര്‍ത്താവിനെ എല്ലാവര്‍ക്കും അറിയാം. സിനിമയില്‍ സജീവമായി അഭിനയിച്ച് തുടങ്ങിയതോടെ പല പരിപാടികളിലും അനുവും ഭര്‍ത്താവും ഒരുമിച്ചായിരുന്നു എത്തിയിരുന്നത്. ഇന്ന് വിവാഹവാര്‍ഷികം ആഘോഷിക്കുന്ന സന്തോഷത്തിലാണ് നടി. ഇന്ന് മുന്‍നിര നായികമാര്‍ക്കൊപ്പം നില്‍ക്കുന്ന അനു സിത്താരയ്ക്ക് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. അനുവിന്റെ ഏറ്റവും പുതിയ ചിത്രമായ ശുഭരാത്രി തീയറ്ററുകളില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. ഇനി വരാന്‍പോകുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിലും അനു അഭിനയിക്കുന്നുണ്ട്.

Top