നിവിന്‍ പോളിയുടെ നായിക ഇനി ശിവകാര്‍ത്തികേയനൊപ്പം

ലയാള സിനിമയിലൂടെ അഭിനയരംഗത്ത് എത്തുന്ന ഒട്ടുമിക്ക നടിമാരും മലയാളം കടന്ന് അന്യഭാഷയിലേയ്ക്ക് ചേക്കേറുന്നത് പതിവാണ്. നിവിന്‍ പോളിയുടെ അക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് എത്തിയ നടിയാണ് അനു ഇമ്മാനുവല്‍. താരം മലയാളം വിട്ട് ആദ്യം ചേക്കേറിയത് തെലുങ്കിലേക്കായിരുന്നു.

ഇപ്പോള്‍ ശിവകാര്‍ത്തികേയന്റെ നായികയായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് അനു ഇമ്മാനുവല്‍. എസ്‌കെ16 എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പാണ്ഡിരാജ് ആണ്.ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഡി ഇമ്മാനാണ്.

Top