നാഗചൈതന്യയുടെ നായികയാകാന്‍ ഒരുങ്ങി അനു ഇമ്മാനുവല്‍

സ്വപ്ന സഞ്ചാരിയിലൂടെ മലയാള സിനിമാ ലോകത്തേക്ക് എത്തിയ അനു ഇമ്മാനുവല്‍ തെലുങ്ക് താരം നാഗചൈതന്യയുടെ നായികയാകുന്നു.

മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി താരം കരാര്‍ ഒപ്പിട്ട് കഴിഞ്ഞു.

അനു ഇന്ന് ടോളിവുഡിലെ തിരക്കേറിയ താരമാണ്.

ഗോപിചന്ദ് നായകനായ ഓക്‌സിജനാണ് അനു അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം.

പവന്‍ കല്യാണ്‍ നായകനാകുന്ന മറ്റൊരു ചിത്രത്തിലും അനുവാണ് നായികയായി എത്തുന്നത്.

Top