അല്ലു അർജുന്റെ നായികയായി മലയാളി താരം അനു ഇമ്മാനുവേൽ

ബാലതാരമായിട്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അനു ഇമ്മാനുവൽ ഇനി അല്ലു അർജുന്റെ നായിക.

തെലുങ്ക് ആക്ഷൻ ചിത്രമായ ‘നാ പേരു സൂര്യയിലാണ്’അനു അല്ലു അർജുന്റെ നായികയാവുന്നത്.

വക്കന്തം വംശി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തമിഴ് നടന്മാരായ അർജുൻസാജയും ശരത് കുമാറും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

അർജ്ജുൻ സർജയാണ് വില്ലൻ വേഷം അവതരിപ്പിക്കുന്നത്. ബോളിവുഡ് സംഗീത സംവിധായകരായ വിശാല്‍,ശേഖർ എന്നിവരാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്.

ദേശീയ പുരസ്കാര ജേതാവ് രാജീവ് രവിയാണ്‌ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

Top