ആന്റി വാക്‌സിനേഷന്‍ മൂവ്‌മെന്റ്; 20 മില്ല്യണ്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ ലഭിച്ചിട്ടില്ലെന്ന്…

സ്വിറ്റ്‌സര്‍ലണ്ട്; 20 മില്ല്യണ്‍ കുട്ടികള്‍ക്ക് കഴിഞ്ഞ വര്‍ഷം പ്രതിരോധ കുത്തിവയ്പ്പുകള്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 19.4 മില്യണ്‍ കുട്ടികള്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് ലഭിക്കാത്തത്. 2017 , 2016 വര്‍ഷങ്ങളില്‍ വാക്‌സിനേഷന്‍ ലഭിക്കാത്ത കുട്ടികളുടെ കണക്ക് യഥാക്രമം 18.7 മില്ല്യണ്‍, 18.5 മില്ല്യണ്‍ എന്നിങ്ങനെ ആയിരുന്നുവെന്നും യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാക്‌സിനേഷന്‍ റേറ്റില്‍ കുറവുണ്ടായതിന് ആന്റി വാക്‌സിനേഷന്‍ മൂവ്‌മെന്റ് കാരണമായെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു. വാക്‌സിനേഷനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചത് മൂലം യു.എസ് അടക്കമുള്ള രാജ്യങ്ങളില്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നുണ്ട്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു മില്ല്യണ്‍ കുട്ടികള്‍ക്ക് കൂടി പ്രതിരോധ കുത്തിവെപ്പുകള്‍ ലഭ്യമായിട്ടില്ലെന്ന വിവരം വര്‍ദ്ധിച്ചു വരുന്ന സംഘര്‍ഷങ്ങളിലേക്കും അസമത്വത്തിലേക്കുമാണ് വിരല്‍ ചൂണ്ടുന്നതെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു.

രോഗങ്ങളെ ചെറുക്കാനും സുരക്ഷിത സാഹചര്യമൊരുക്കാനും പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കേണ്ടത് അനിവാര്യമാണ്. മീസില്‍സ്, മംമസ്, റുബെല്ല എന്നിവ ചില ഉദാഹരണങ്ങളാണ്. കൃത്യമായി പ്രതിരോധ കുത്തിവെപ്പുകള്‍ ലഭിച്ചത്‌കൊണ്ട് മാത്രമാണ് ഈ രോഗങ്ങളെ ചെറുക്കാനായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top