ആന്റണി വർഗീസിന്റെ ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ ചിത്രീകരണം ഉടൻ ആരംഭിക്കും

ങ്കമാലി ഡയറീസ് എന്ന ചിത്രം സിനിമ ലോകത്തേക്ക് നിരവധി പുതുമുഖ താരങ്ങളെ സംഭാവന നൽകിയിട്ടുണ്ട് .

അങ്കമാലി ഡയറീസിലെ നായകൻ ആന്റണി വർഗീസ് നായകനാകുന്ന അടുത്ത ചിത്രമാണ് ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’.

നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും.

സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ ആദ്യ പ്രൊഡക്ഷൻ സംരംഭമാണ് സ്വാതന്ത്ര്യം അർധരാത്രിയിൽ. പുതുമുഖ താരം ദിലീപ് കുര്യനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ഫിനാൻസിങ് കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ ഒരു ചെറുപ്പക്കാരനായാണ് ആന്റണി എത്തുന്നത്. ഒരു രാത്രിയിൽ സംഭവിച്ചേക്കാവുന്ന ചില പ്രശ്ങ്ങളാണ് കഥയുടെ ഇതിവൃത്തം.

കേരള സംസ്ഥാന അവാർഡ് ജേതാവ് വിനായകനും ചെമ്പൻ വിനോദ് ജോസും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നു .

അങ്കമാലി ഡയറിസിലെ മറ്റൊരു നടൻ ടിറ്റോ വിൽസണും ചിത്രത്തിലെത്തുന്നു.

കോട്ടയം, മംഗലാപുരം,ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരാണ് ചേർന്നാണ്ചിത്രം നിർമ്മിക്കുന്നത്

Top