അങ്കമാലിക്കാര്‍ക്കൊപ്പം അടുത്ത സിനിമയുമായി ആന്റണി; സംവിധാനം വിനീത് വാസുദേവന്‍

ങ്കമാലിക്കാര്‍ക്കൊപ്പം അടുത്ത സിനിമയ്ക്കായി തയ്യാറെടുത്തിരിക്കുകയാണ് നടന്‍ ആന്റണി വര്‍ഗീസ്. പുതിയ ചിത്രത്തെക്കുറിച്ച് നടന്‍ തന്നെയാണ് തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്.

‘കുറെ അങ്കമാലിക്കാരുടെ കൂടെ അടുത്ത ഒരു പടം കൂടി.. എല്ലാവരുടെയും കട്ട സപ്പോര്‍ട്ട് പ്രതീക്ഷിച്ചു കൊണ്ട് അടുത്ത വര്‍ഷത്തിലേക്ക് ഇതും കൂടി ചേര്‍ക്കുന്നു…’ എന്ന കുറിപ്പോടെയാണ് താരം തന്റെ പുതിയ ചിത്രത്തിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അങ്കമാലിക്കാരനായ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പേരു വെളിപ്പെടുത്തിയിട്ടില്ല. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബെക്കറും സംവിധായകന്‍ ഗിരീഷ് എ.ഡിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വരുണ്‍ ധാരയുടേതാണ്.

Top