ഇളയ ദളപതിയ്ക്കും മക്കള്‍ സെല്‍വനുമൊപ്പം ആന്റണി വര്‍ഗീസും

ളയ ദളപതി വിജയുടെ പുതിയ ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി പ്രതിനായകനായി എത്തുന്ന കാര്യം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന മറ്റൊരു വാര്‍ത്ത കൂടി. മലയാളി താരം ആന്റണി വര്‍ഗീസും ചിത്രത്തിലൊരു പ്രധാനവേഷത്തില്‍ എത്തുന്നു. അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മാനഗരം, കൈതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വമ്പന്‍ താരങ്ങള്‍ ഒന്നിക്കുന്നത്. വിജയ് അഭിനയിക്കുന്ന അറുപത്തിനാലാമത് ചിത്രമാണ് ഇത്. മലയാളി നടി മാളവികയാണ് നായിക. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സ് ആണ് നിര്‍മാണം. ചിത്രത്തില്‍ വിജയ് സേതുപതി മാസ് വില്ലന്‍ വേഷത്തില്‍ എത്തും എന്നാണ് സൂചന.

Top