താര സമ്പന്നമായ മണിരത്നം ചിത്രത്തിൽ ആന്റണി വർഗീസ് അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്

Antony Varghese

സൂപ്പർ താരങ്ങളെ അണിനിരത്തി മണിരത്നം ഒരുക്കുന്ന പുതിയ ചിത്രത്തിൽ അങ്കമാലി ഡയറീസ് നായകൻ ആന്റണി വർഗീസ് അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്. അരവിന്ദ് സ്വാമി, വിജയ് സേതുപതി, ഫഹദ് ഫാസിൽ, ചിമ്പു, ഐശ്വര്യ രാജേഷ് , ജ്യോതിക എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.എന്നാൽ ആന്റണി വർഗീസ് അഭിനയിക്കുന്നുവെന്നത് ഔദോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മുതിർന്ന താരങ്ങളായ പ്രകാശ് രാജ് , ജയസൂധ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ജനുവരി അവസാനത്തോടെയോ ഫെബ്രുവരി ആദ്യമോ ആരംഭിക്കും. സന്തോഷ് ശിവനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

മണിരത്നം ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിക്കുന്നത് എ.ആർ. റഹ്മാനാണ്. സിനിമ ഒരു ആക്ഷൻ ത്രില്ലർ ആണെന്ന് സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു .സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ മണിരത്നം ഇത്രയും താരങ്ങളെ ഉൾപ്പെടുത്തിയെടുക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Top