നേർക്കുനേർ പടവെട്ടി ആന്റണി വർഗ്ഗീസും അർജുൻ അശോകനും; അജഗജാന്തരം വരുന്നു

ലയാളി പ്രേക്ഷകർക്ക് പ്രിയങ്കരരായ യുവതാരം ആന്റണി വർഗ്ഗീസും അർജുൻ അശോകനും ഒരുമിക്കുന്ന പുതിയ ചിത്രം അജഗജാന്തരത്തിന്റെ പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

ഇരുവരും നേർക്കുനേർ ആക്രോശത്തോടെ നിൽക്കുന്ന ചിത്രമടങ്ങുന്ന പോസ്റ്റർ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം ടിനു പാപച്ചനാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. തികച്ചും റോ എന്റർടൈനർ ഫോർമാറ്റിലാണ് ചിത്രം ഒരുക്കുന്നത്. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ കിച്ചു ടെല്ലസ്സ് -വിനീത് വിശ്വം എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്.

സിൽവർ ബെ ഫിലിംസിന്റെ ബാനറിൽ ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജിന്റോ ജോർജ് ക്യാമറയും, ഷമീർ മുഹമ്മദ്‌ എഡിറ്റിങ്ങും, ജസ്റ്റിൻ വർഗ്ഗീസ്സ് സംഗീത സംവിധാനവും നിർവഹിക്കുന്നു.

Top