ആന്റണിയുടെ മകൻ ബി.ജെ.പിയിൽ ചേക്കേറിയതിൽ വെട്ടിലായത് മുസ്ലീംലീഗ്, യു.ഡി.എഫ് പ്രതിസന്ധിയിൽ . . .

രണവീട് പോലെയാണിപ്പോൾ കേരളത്തിലെ കോൺഗ്രസ്സ് ആസ്ഥാനം. എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനം അത്രമാത്രം ആ പാർട്ടിയെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട ചില പ്രതികരണങ്ങളല്ലാതെ കടുത്ത ഭാഷയിൽ ഒരു പ്രതികരണത്തിനുള്ള ശേഷി പോലും കോൺഗ്രസ്സിന് നഷ്ടമായി കഴിഞ്ഞു. വികാരാധീനനായി ആന്റണി മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ നാടകത്തിനൊന്നും മുറിവേറ്റ കോൺഗ്രസ്സ് മനസ്സുകളുടെ മുറിവുണക്കാൻ സാധിച്ചിട്ടില്ല. കോൺഗ്രസ്സ് ദേശീയ നേതൃത്വവും സ്തംഭിച്ചിരിക്കുകയാണ്.

രാഹുൽ ഗാന്ധിയേക്കാൾ അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനം പ്രഹരമായിരിക്കുന്നത് സോണിയ ഗാന്ധിക്കാണ്. ആന്റണിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അത്രയേറെ ആത്മബന്ധം സോണിയാ ഗാന്ധിക്കുണ്ടായിരുന്നു. ഒരിക്കലും ജനകീയനായ ഒരു രാഷ്ട്രീയക്കാരനല്ല അനിൽ ആന്റണി. ഒറ്റയ്ക്ക് നിന്നാൽ ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും വിജയിക്കുകയുമില്ല. ഇതെല്ലാം അറിഞ്ഞു തന്നെയാണ് അനിൽ ആന്റണിയെ ബി.ജെ.പി സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസ്സിൽ സോണിയ കഴിഞ്ഞാൽ രണ്ടാമത്തെ അധികാര കേന്ദ്രമായിരുന്ന ആന്റണിയുടെ മകനെയാണ് അവർക്ക് വേണ്ടിയിരുന്നത്. ഒടുവിൽ അതും കാവിപ്പട നേടിയെടുത്തു കഴിഞ്ഞു.

ക്രൈസ്തവ വിഭാഗങ്ങളെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്ന മോദിയുടെ തന്ത്രപരമായ നീക്കത്തിന്റെ തുടർച്ച കൂടിയാണിത്. “മുൻ കേന്ദ്ര മന്ത്രിയും മുൻ കേരള മുഖ്യമന്ത്രിയുമായ എ.കെ ആന്റണിയുടെ മകൻ ബി.ജെ.പിയിൽ ചേർന്നത് ദേശീയ തലത്തിലാണ് ബി.ജെ.പി ആയുധമാക്കുന്നത്. ദേശീയ മാധ്യമങ്ങളും അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തിന് വലിയ പ്രാധാന്യമാണ് നൽകി വരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കർണ്ണാടകയിലും എ.കെ ആന്റണിയുടെ മകൻ ബി.ജെ.പിക്ക് പ്രചരണായുധമാണ്. അനിൽ ആന്റണിയെ ബി.ജെ.പി രാജ്യസഭയിൽ എത്തിക്കാനും സാധ്യത ഏറെയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

അതേസമയം, അനിൽ ആന്റണി ബി.ജെ.പിയിൽ പോയതോടെ കേരളത്തിലെ ഇടതുപക്ഷത്തിന് അപ്രതീക്ഷിത ആയുധമാണ് ലഭിച്ചിരിക്കുന്നത്. ഇന്നത്തെ കോൺഗ്രസ്സ് നാളത്തെ ബി.ജെ.പിയാണെന്ന ഇടതുപക്ഷ സംഘടനകളുടെ പ്രചരണത്തിനാണ് ഈ കൂറ് മാറ്റം ശക്തി പകർന്നിരിക്കുന്നത്. ക്രൈസ്തവ വിഭാഗത്തേക്കാൾ മുസ്ലീം വിഭാഗത്തെയാണ് ആന്റണിയുടെ മകൻ കാവിയണിഞ്ഞത് ഞെട്ടിച്ചിരിക്കുന്നത്.

കേരള രാഷ്ട്രീയത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രിമാരിൽ പ്രധാനിയാണ് എ.കെ ആന്റണി. ഉമ്മൻചാണ്ടിയും വി.എസ് അച്ചുതാനന്ദനുമാണ് മറ്റു രണ്ടു പേർ. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ നിലവിൽ കോൺഗ്രസ്സിന്റെ ശ്രദ്ധേയമായ മുഖമാണ്. ഉമ്മൻ ചാണ്ടി ഒഴിയുമ്പോൾ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ പിൻഗാമിയാകുമെന്നാണ് കരുതപ്പെടുന്നത്. അനിൽ ആന്റണിയാകട്ടെ കോൺഗ്രസ്സിന്റെ സോഷ്യൽ മീഡിയ കോഡിനേറ്ററുമായിരുന്നു. ഈ ആന്റണി പുത്രൻ കാവിയണിഞ്ഞതിനെ എങ്ങനെ നേരിടുമെന്നറിയാതെ, കോൺഗ്രസ്സ് നേതൃത്വം ഇരുട്ടിൽ തപ്പുമ്പോൾ ബി.ജെ.പിയാണ് ഏറെ സന്തോഷിക്കുന്നത്.

അനിൽ ആന്റണിക്കു പിന്നാലെ പല പ്രമുഖ കോൺഗ്രസ്സ് നേതാക്കളും ബി.ജെ.പിയിൽ ചേരുമെന്നാണ് ബി.ജെ.പി നേതൃത്വം അവകാശപ്പെടുന്നത്. താൻ ബി.ജെ.പിയിൽ ചേക്കേറില്ലന്ന് കെ മുരളീധരൻ പ്രതികരിച്ചിട്ടുണ്ടെങ്കിലും അത് താൽക്കാലികമായ ഒരു മറുപടി എന്നതിനപ്പുറം രാഷ്ട്രീയ നിരീക്ഷകരും ഈ വാദം മുഖവിലക്കെടുത്തിട്ടില്ല. ബി.ജെ.പിയോ അതല്ലങ്കിൽ ഇടതുപക്ഷമോ ആണ് ഇനി മുരളിക്കു മുന്നിലുള്ള അഭയ കേന്ദ്രമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അനിൽ ആന്റണി ബി.ജെ.പിയിൽ ചേക്കേറിയതിനെ പോലും രൂക്ഷമായി വിമർശിക്കാൻ കെ.മുരളീധരൻ തയ്യാറായിരുന്നില്ല. പിതാവിനെ വേദനിപ്പിക്കാൻ പാടില്ലായിരുന്നു എന്നാണ് അദ്ദേഹം പ്രധാനമായും പറഞ്ഞിരുന്നത്. ഇടതുപക്ഷ ക്യാംപിലാകട്ടെ യു.ഡി.എഫിനെതിരെ നല്ലൊരു ആയുധം കിട്ടിയ ആവേശമാണ് പ്രകടമായിരിക്കുന്നത്.

ബിജെപിയിൽ നിന്ന്‌ കോൺഗ്രസിലേക്കുള്ള ദൂരം ഇനി തീരെയില്ലന്നാണ് സി.പി.എം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. മകൻ ബി.ജെ.പിയിൽ ചേക്കേറിയതിനോടുള്ള ആന്റണിയുടെ പ്രതികരണത്തെയും സി.പി.എം രൂക്ഷമായാണ് വിമർശിച്ചിരിക്കുന്നത്. ഇതു സംബന്ധമായി സി.പി.എം സൈബർ പോരാളികൾ നടത്തുന്ന പ്രചരണങ്ങൾക്ക് ന്യൂനപക്ഷ മേഖലകളിലും വലിയ പ്രചാരമാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. “കോൺഗ്രസിന്റെ പിന്നോക്കാവസ്ഥയ്ക്ക്‌ കാരണം ന്യൂനപക്ഷങ്ങളോട്‌ കാണിക്കുന്ന അമിത പ്രതിപത്തിയാണെന്ന്‌ പറഞ്ഞ” എ കെ ആന്റണിയുടെ കുടുംബത്തിൽ നിന്നും ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാമെന്നാണ് സി.പി.എം അണികൾ തുറന്നടിക്കുന്നത്.

കേരളത്തിൽ ക്രൈസ്തവരടക്കമുള്ളവർ അനർഹമായത്‌ പിടിച്ചുവാങ്ങുന്നുവെന്ന രീതിയിൽ മുൻപ് പ്രതികരിച്ചതും ഇതേ ആന്റണി തന്നെയാണ്. “വോട്ട്‌ തട്ടാൻ ഹിന്ദുവർഗീയതയുമായി സന്ധി ചെയ്തതിന്‌ നിരവധി ഉദാഹരണങ്ങൾ സി.പി.എം സൈബർ പോരാളികൾ ഉയർത്തുമ്പോൾ മറുപടി നൽകാതെ സോഷ്യൽ മീഡിയകളിൽ നിന്നും ഓടിയൊളിക്കുകയാണ് കോൺഗ്രസ്സ് പ്രവർത്തകർ ചെയ്യുന്നത്.

ഗുജറാത്ത്‌ കലാപത്തിൽ ന്യൂനപക്ഷവേട്ടയ്ക്ക്‌ നേതൃത്വം നൽകിയത്‌ നരേന്ദ്ര മോദിയാണെന്ന്‌ തെളിയിക്കുന്ന ബിബിസി ഡോക്യുമെന്ററിയാണ് അനിൽ ആന്റണിയെ വല്ലാതെ വേദനിപ്പിച്ചിരിക്കുന്നത്. തുടർന്ന് ഈ ആന്റണി പുത്രൻ രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലമാക്കുന്ന നിലപാടാണ് ഡോക്യുമെന്ററിയെന്നു പറഞ്ഞ് പരസ്യമായി രംഗത്തു വരികയാണ് ഉണ്ടായത്. മോദിയുടെ മനസ്സിൽ ഇടം പിടിച്ചതും അനിലിന്റെ ഈ പ്രതികരണമായിരുന്നു. തുടർന്ന് പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നപ്പോൾ ഒരു കാരണം കണ്ടെത്തി എന്നതുപോലെ ഡോക്യുമെന്ററിയുടെ പേരിൽ അനിൽ കോൺഗ്രസിലെ സ്ഥാനങ്ങൾ രാജി വയ്ക്കുകയാണ് ഉണ്ടായത്.

തന്റെ പിതാവിനെ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഒക്കെയാക്കിയ പാർട്ടിയെ “സംസ്കാരമില്ലാത്ത പാർടി”യെന്നാണ് അനിൽ ആന്റണി ആക്ഷേപിച്ചിരുന്നത്. 2024ൽ അവരെ ചവറ്റുകുട്ടിയിലിടണം എന്നുവരെ അദ്ദേഹം പറഞ്ഞു കളഞ്ഞു. രാഹുൽ വിഡ്ഢിയാണെന്ന്‌ ട്വീറ്റ്‌ ചെയ്ത അനിൽ ആന്റണി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ മഹാമഹിളയാണെന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഒടുവിൽ രാമനവമി ആശംസയും നേരുകയുണ്ടായി. ഇത്തരത്തിൽ താൻ എങ്ങോട്ടാണ്‌ പോകുന്നതെന്ന്‌ പലപ്പോഴായിട്ട്‌ അനിൽ ആന്റണി സൂചന നൽകിയപ്പോഴും അദ്ദേഹത്തെ തിരുത്താൻ എ.കെ ആന്റണിയോ മറ്റു കോൺഗ്രസ്സ് നേതാക്കളോ തയ്യാറായിരുന്നില്ല. ഇതിന്റെയെല്ലാം പരിണിതഫലമാണ് അനിൽ ആന്റണിയുടെ ഇപ്പോഴത്തെ ബി.ജെ.പി. പ്രവേശനം.

ആന്റണി പുത്രൻ സംഘ പുത്രനാകുമ്പോൾ ഏത് കോൺഗ്രസ്സ് നേതാവിനെ വിശ്വസിക്കണം എന്ന ചോദ്യമാണ് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ നിന്നും ഉയരുന്നത്. മുസ്ലീം ലീഗും ശരിക്കും വെട്ടിലായിരിക്കുകയാണ്. അനിൽ ആന്റണിയുടെ കാവി പ്രവേശനം വിശദീകരിക്കുന്നതിൽ ലീഗ് നേതൃത്വവും അണികൾക്കിടയിൽ പരാജയപ്പെടുകയാണ്. കൂടുതൽ കോൺഗ്രസ്സ് നേതാക്കൾ ബി.ജെ.പിയിൽ ചേക്കേറുമെന്ന ബി.ജെ.പി നേതാക്കളുടെ പ്രഖ്യാപനം കൂടി വന്നതോടെ കോൺഗ്രസ്സ് നേതാക്കളെ പോലെ തന്നെ ലീഗ് നേതൃത്വവും ആകെ പരിഭ്രാന്തരായിരിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്ക് കോൺഗ്രസ്സിലുള്ള വിശ്വാസം ഇനിയും നഷ്ടപ്പെടുകയാണെങ്കിൽ അത് ലീഗിന്റെ വോട്ട് ബാങ്കിനെയും കാര്യമായി ബാധിക്കും. അങ്ങനെ സംഭവിച്ചാൽ യു.ഡി.എഫ് എന്ന കപ്പലിന് ടൈറ്റാനിക്കിന്റെ അവസ്ഥയാണ് നേരിടേണ്ടി വരിക…. ‘കാവിമലയിൽ’ തട്ടി പല കഷ്ണങ്ങളായി ചിതറിതെറിച്ച് രാഷ്ട്രീയ കേരളത്തിന്റെ ആഴങ്ങളിലേക്കാണ് ആ വലതുപക്ഷ കപ്പൽ കൂപ്പുകുത്തുക… അതിലേക്കു തന്നെയാണ് കാര്യങ്ങൾ ഇപ്പോൾ പോകുന്നത്. അതെന്തായാലും, പറയാതെ വയ്യ . .

EXPRESS KERALA VIEW

Top