ആന്റണി പെരുമ്പാവൂര്‍ ‘ആന്റണി ബാവൂരായി’ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ എത്തുന്നു

നിരവധി ചിത്രങ്ങളില്‍ ഹ്രസ്വവേഷങ്ങളില്‍ അഭിനയിച്ച നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ‘ആന്റണി ബാവൂരായി’ അരുണ്‍ ഗോപി ഒരുക്കുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ എത്തുന്നു. ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

സുരോഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഉണ്ട്. മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളുടെ മക്കള്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.

ഈ ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിന്നു. സായ ഡേവിഡ് എന്നാണ് ഈ ചിത്രത്തിലെ പ്രണവിന്റെ നായികയുടെ പേര്. മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടമാണ് ചിത്രത്തിന്റെ നിര്‍മാണം. അരുണ്‍ ഗോപിയുടെ ആദ്യചിത്രമായ രാമലീല നിര്‍മിച്ചതും ടോമിച്ചന്‍ മുളകുപാടമായിരുന്നു.

ഒരു റൊമാന്റിക് ആക്ഷന്‍ ത്രില്ലെര്‍ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ബിജു കുട്ടന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, മനോജ് കെ ജയന്‍, ഗോകുല്‍ സുരേഷ്, ഇന്നസെന്റ്, കലാഭവന്‍ ഷാജോണ്‍, ഷാജു, സിദ്ദിഖ്, ജി സുരേഷ് കുമാര്‍, നെല്‍സണ്‍, അഭിഷേക് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത്.

വമ്പന്‍ ടീമുകളാണ് സിനിമയ്ക്കായി അണിചേരുന്നത്. സിനിമയുടെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. സംഗീതം നല്‍കുന്നത് ഗോപിസുന്ദറാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജന്‍. എഡിറ്റിങ് വിവേക് ഹര്‍ഷന്‍. ആര്‍ട്ട്‌ജോസഫ് നെല്ലിക്കല്‍. പ്രൊഡക്ഷന്‍ കണ്ട്രോളര്‍നോബിള്‍ ജേക്കബ്. സിനിമയുടെ തിരക്കഥയും അരുണ്‍ തന്നെ.

Top