ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായേക്കും

antony dominic

തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായേക്കും. മെയ് 30ന് ഹൈക്കോടതിയില്‍ നിന്ന് വിരമിക്കുന്ന അദ്ദേഹം ജൂണ്‍ ആദ്യം തന്നെ കമ്മീഷന്‍ അധ്യക്ഷ പദത്തില്‍ നിയമിതനാകുമെന്നാണ് അറിയുന്നത്.

നിലവില്‍ ജസ്റ്റിസ് പി.മോഹനദാസ് ആക്ടിങ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹത്തിന്റെ പല പരാമര്‍ശങ്ങളും തീരുമാനങ്ങളും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. 2016 ഓഗസ്റ്റില്‍ ജസ്റ്റിസ് ജെ.ബി കോശി വിരമിച്ച ശേഷം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്ഥിരം അധ്യക്ഷനില്ല.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ പ്രവര്‍ത്തിച്ചവരാകണം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാകേണ്ടതെന്ന് ചട്ടമുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ നിയമിച്ചാല്‍ ഭാഷാ പ്രശ്‌നമുണ്ടാകുമെന്ന് കണ്ട് അത്തരം നിയമനം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

വരാപ്പുഴ കസ്റ്റഡി മരണക്കേസിലും കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസിലും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ജസ്റ്റിസ് പി.മോഹനദാസ് ഉത്തരവുകളിറക്കിയിരുന്നു.

Top