കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പുതിയ നേതൃനിരയ്ക്ക് കഴിയുമെന്ന് ആന്റണി

AK-Antony

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പുതിയ നേതൃനിരയ്ക്ക് കഴിയുമെന്ന് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. പുതിയ നേതൃനിരയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്ല പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. താഴേത്തട്ടില്‍ പാര്‍ട്ടി ദുര്‍ബലമാണ്. പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് അടിത്തട്ടില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുക എന്നതിനായിരിക്കും പുതിയ നേതൃത്വം ശ്രദ്ധകൊടുക്കേണ്ടതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, കെ.മുരളീധരന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ തുടങ്ങിയവര്‍ ഡല്‍ഹിയില്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പാഠമായി ഉള്‍ക്കൊള്ളണമെന്നും തസാമുദായിക സംഘടനകളുമായി നല്ല ബന്ധം തുടരണമെന്നും ഐക്യത്തോടെ മുന്നോട്ടുപോകണമെന്നും രാഹുല്‍ ഗാന്ധി നേതൃത്വത്തോട് നിര്‍ദ്ദേശിച്ചിരുന്നു.

Top