ഇന്റർ മിലാന്റെ പരിശീലകനായി അന്റോണിയോ കോണ്ടെ ചുമതലയേറ്റു

റ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാന് പുതിയ പരിശീലകൻ. മുൻ യുവന്റസ്,ചെൽസി പരിശീലകൻ അന്റോണിയോ കോണ്ടെയാണ് ഇന്റർ മിലാന്റെ പരിശീലകനായി ചുമതലയേറ്റത്. യുവന്റസിന് വേണ്ടി 400 മത്സരങ്ങൾ കളിച്ച കോണ്ടെ 5 ഇറ്റാലിയൻ കിരീടവും ഒരു ചാമ്പ്യൻസ് ലീഗും നേടിയുണ്ട്.

പരിശീലകനായി യുവന്റസിൽ എത്തിയതിന് ശേഷം തുടർച്ചയായ മൂന്ന് സീരി എ കിരീടങ്ങളിലേക്ക് യുവന്റസിനെ നയിക്കുകയും ചെയ്തു. അതിന് ശേഷം കോ്ണ്ട ഇറ്റാലിയൻ ദേശീയ ടീമിന്റെയും പരിശീലകനായി. 2016-17 സീസണിൽ ചെൽസിയിൽ എത്തിയ കോണ്ടെ ആദ്യ സീസണിൽ തന്നെ പ്രീമിയർ ലീഗ് ഉയർത്തി. പിന്നീട് എഫ് എ കപ്പുയർത്താനും അദ്ദേഹത്തിന് സാധിച്ചു.

Top