ആന്റോ ജോസഫ് കേരള ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്

എറണാകുളം:  കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പുതിയ പ്രസിഡന്റായി ആന്റോ ജോസഫ്. സെക്രട്ടറിയായി ബി. രാകേഷിനെയും തിരഞ്ഞെടുത്തു. ലിസ്റ്റിന്‍ സ്റ്റീഫനാണ് ട്രഷറര്‍. എറണാകുളം അബാദ് പ്ലാസയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. സെക്രട്ടറി സ്ഥാനത്തേക്കും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മാത്രമാണ് മത്സരം ഉണ്ടായിരുന്നത്. ഇതാദ്യമായി ഒരു വനിത എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എസ് ക്യൂബ് ഫിലിംസിന്റെ ഷേര്‍ഗ സന്ദീപാണ് എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ അംഗമായത്.

പ്രസിഡന്റ് ആന്റോ ജോസഫ്,സെക്രട്ടറി ബി. രാകേഷ്,ട്രഷറര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍,വൈസ് പ്രസിഡന്റുമാരായി ജി സുരേഷ് കുമാര്‍, സിയാദ് കോക്കര്‍,ജോയിന്റ് സെക്രട്ടറിമാരായി എന്‍.പി.സുബൈര്‍, സന്ദീപ് സേനന്‍ തിരഞ്ഞെടുക്കപ്പെട്ടു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: വി.ബി.കെ. മേനോന്‍, എം.എം. ഹംസ, കിരീടം ഉണ്ണി, മുകേഷ് ആര്‍. മേത്ത, ഫിലിപ്പ് എം.സി., ഔസേപ്പച്ചന്‍, ആല്‍വിന്‍ ആന്റണി, അനില്‍ തോമസ്, ഏബ്രഹാം മാത്യു, തോമസ് മാത്യു, ആനന്ദ് കുമാര്‍, ആഷിഖ് യു.ഇ., വിശാഖ് സുബ്രഹ്‌മണ്യം, ഷേര്‍ഗ സന്ദീപ്.

Top