കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ എത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ എത്തുന്ന എല്ലാ രോഗികള്‍ക്കും കോവിഡ് ആന്റിജന്‍ ടെസ്റ്റ് നിര്ബന്ധമാക്കി. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് പോസ്റ്റ് ഓപ്പറേറ്റീവ് സര്‍ജറി വാര്‍ഡിലെത്തിയ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വാര്‍ഡിലെ ജീവനക്കാര്‍ അടക്കം നീരീക്ഷണത്തില്‍ പോവേണ്ട അവസ്ഥയിലായി. ജീവനക്കാരുടെ കോവിഡ് പരിശോധനയും നടത്തും. മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് രോഗം വരുന്നതും നിരീക്ഷണത്തില്‍ പോവേണ്ടി വരുന്നതും ആശുപത്രി പ്രവര്‍ത്തനങ്ങളെ വലിയ രീതിയില്‍ ബാധിച്ച് വരുന്നുണ്ട്.

ആശുപത്രിയിലെ ചില വാര്‍ഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇന്നലെ മാത്രം 37 പേരെയാണ് മെഡിക്കല്‍ കോളേജ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Top