ആരോഗ്യ സര്‍വകലാശാല പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധം

തൃശ്ശൂര്‍: സംസ്ഥാനത്ത് ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ കോഴ്‌സുകളുടെ പ്രാക്ടിക്കല്‍, തിയറി പരീക്ഷകള്‍ പുനരാരംഭിക്കുന്നു. പരീക്ഷയെഴുതാനെത്തുന്ന എല്ലാ വിദ്യാര്‍ഥികളള്‍ക്കും ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ പരീക്ഷാ ഹാളിലേക്ക് പ്രവേശനമുണ്ടാകൂ എന്നും സര്‍വകലാശാല വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

അതേസമയം, രോഗലക്ഷണമുള്ളവരുടെ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവാണെങ്കിലും ആര്‍.ടി.പി.സി.ആര്‍. ചെയ്യേണ്ടി വരും.
ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ അവിടെയെത്തുന്നതിനു മുമ്പേ ആന്റിജന്‍ ടെസ്റ്റ് നടത്തിയിരിക്കണം. കോവിഡ് ബാധിതരായിരുന്ന വിദ്യാര്‍ഥികള്‍ക്ക് രോഗം ബാധിച്ച് 17 ദിവസം പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ പരീക്ഷയ്‌ക്കെത്താം. ഇതിനായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതില്ല. പരീക്ഷയ്ക്കിടയില്‍ ലക്ഷണങ്ങളുണ്ടായാല്‍ ആര്‍.ടി.പി.സി.ആര്‍. ചെയ്യേണ്ടി വരും.

Top