ആന്റിബയോട്ടിക്കുകള്‍ കുറയ്ക്കാം ; അമിതമായാല്‍ പ്രതിരോധ ശേഷിയെ ബാധിക്കും

antibiotics

ന്തിനും ഏതിനും ആന്റിബയോട്ടിക്കുകള്‍ കുറിച്ചു തരുന്ന കാലമാണ് ഇത്. അമിതമായാല്‍ അമൃതും വിഷമെന്ന പറയുന്നതു പോലെ അമിതമായി ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിച്ചാല്‍ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ തന്നെ ബാധിക്കുമെന്നാണ് കണ്ടെത്തല്‍.

ആന്റി ബോയോട്ടിക് നിരന്തരം എടുക്കുന്നവര്‍ക്ക് ടൈഫോയ്ഡ്, ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ പിടിപ്പെടുമ്പോള്‍ ചികിത്സ ഫലിക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണെന്നും ഇത്തരം കേസുകളില്‍ ജീവന്‍ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും കുട്ടികളുടെ ആശുപത്രിയായ പിജിമെറിലെ ചീഫ് ഡോക്ടര്‍ ജയശ്രീ മുരളീധരന്‍ സൂചിപ്പിക്കുന്നു.

പിജിമെര്‍ പീഡിയാട്രിക് സെന്ററില്‍ എത്തിയ കുട്ടികളില്‍ നടത്തിയ പരിശോധനയില്‍ 35 ശതമാനം പേര്‍ക്കും വീര്യം കൂടിയ ആന്റിബയോട്ടിക് നല്‍കിയതിനെ തുടര്‍ന്നാണ് അസുഖം കൂടിയതെന്നാണ് ഡോക്ടര്‍ പറയുന്നത്.

ന്യൂമോണിയ, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍, മെനിഞ്‌ജൈറ്റീസ് തുടങ്ങിയ രോഗങ്ങളുമായെത്തുന്ന കുട്ടികളില്‍ കാര്‍ബോപെനേം, വാനോമൈസിന്‍ തുടങ്ങിയ ആന്റി ബയോട്ടിക്കുകളാണ് പരീക്ഷണം നടത്തിയതെന്നും അതേസമയം ഇതേ അസുഖത്തിന് വളരെ വീര്യം കുറഞ്ഞ ആന്റിബയോട്ടുക്കുകളായ അമോക്‌സിലിന്‍, അംമ്പിസെലിന്‍, സെഫ്ട്രിയാക്‌സോണ്‍ എന്നിവയും ഉപയോഗിക്കാമെന്ന് ജയശ്രീ മുരളീധരന്‍ പറഞ്ഞു.

ഇത്തരം വീര്യം കൂടിയ ആന്റി ബയോട്ടിക്കുകള്‍ ഇന്‍ഫെക്ഷന്‍ കൂട്ടുക മാത്രമാണ് ചെയ്യുകയെന്ന് ഡോ.ജയശ്രീ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ ആന്റിബോയട്ടിക് മരുന്നുകള്‍ ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. അനിയന്ത്രിതമായി ആന്റിബയോട്ടിക്കുകള്‍ വില്പന നടത്തുന്നതിനെ നിയന്ത്രിക്കാന്‍ പ്രത്യേക നിയമങ്ങള്‍ ഇവിടെയില്ലാത്തത് ഒരു പ്രധാന കാരണമാണെന്നും ഡോക്ടര്‍ പറയുന്നു.

ചെറിയ അസുഖങ്ങളായ പനിക്കും, ശ്വാസ തടസ്സത്തിനും എല്ലാം ഡോക്ടര്‍മാര്‍ ആന്റിബയോട്ടിക്കുകളാണ് നല്‍കുന്നത്. എന്താണ് അസുഖമെന്ന് വ്യക്തമായി മനസിലാക്കി അസുഖത്തിന് വേണ്ടി ചികിത്സിച്ചാല്‍ രോഗം പെട്ടന്ന് ഭേദമാകും. ചുമയുമായെത്തുന്ന രോഗി ഡോക്ടര്‍ക്ക് ഒരു പരീക്ഷണ വസ്തുവാണ്. പല ഘട്ടങ്ങളിലായി പല മരുന്നുകളാണ് ഡോക്ടര്‍ നല്‍കുന്നത്. അങ്ങനെ വരുമ്പോള്‍ പലപ്പോഴും രോഗിയുടെ അസുഖം കൂടാന്‍ മാത്രമെ സാധ്യതയുള്ളുവെന്നും ഡോക്ടര്‍ പറഞ്ഞു.

മുമ്പൊക്കെ ടൈഫോയിഡ് പോലുള്ള അസുഖം വന്നാല്‍ 5-7 ദിവസങ്ങള്‍ക്കുള്ളില്‍ രോഗി സുഖം പ്രാപിക്കുമായിരുന്നു. എന്നാല്‍ ഇന്നത് രണ്ടാഴ്ചയാണ്. ആന്റിബയോട്ടിക്കുകള്‍ വൈറല്‍ അസുഖങ്ങള്‍ക്കാണ് കൂടുതതലും ഉപയോഗിക്കാറ്. എന്നാല്‍ അമിതമായി ഉപയോഗിച്ചാല്‍ ശരീരത്തിന് ആവശ്യമായ നല്ല ബാക്ടീരിയകള്‍ കൂടി നശിക്കാനിടയാകുന്നു.

ലബോര്‍ട്ടറി സംവിധാനമില്ലാത്ത ക്ലിനിക്കുകളിലാണ് കൂടുതലും ആന്റി ബയോട്ടിക്കുകള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. സ്വയം ചികിത്സ എടുക്കുന്നവര്‍ക്കും ഡോക്ടറുടെ ചീട്ടിലെ മരുന്നു നല്‍കുന്നവര്‍ക്കും ഇതിന്റെ അപകടം അറിയില്ലെന്നും അവര്‍ പറഞ്ഞു.

Top