ഭീകരവിരുദ്ധ റെയ്ഡ്, മലേഷ്യയില്‍ 400 പേരെ പിടികൂടി, പിടിയിലായവരില്‍ ഇന്ത്യക്കാരും

ക്വാലാലംപൂര്‍: മലേഷ്യയില്‍ വ്യാപകമായി നടക്കുന്ന ഭീകര വിരുദ്ധ തെരച്ചിലില്‍ 400 പേര്‍ പിടിയിലായി.

വ്യാജ പാസ്‌പോര്‍ട്ടും രേഖകളുമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും പിടിയിലായിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

അടുത്തയാഴ്ച ക്വാലാലംപൂരില്‍ നടക്കുന്ന സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഗെയിംസിനു മുന്നോടിയായാണ് പോലീസ് റെയ്ഡ് ശക്തമാക്കിയിരിക്കുന്നത്.

Top