കശ്മീരിൽ ഏറ്റുമുട്ടൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലൂണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഇസ്ലാമിക് സ്റ്റേറ്റ് പ്രേരിത സംഘടനയിലെ ഭീകരനേയും കൂട്ടാളിയേയും വധിച്ചു.ഭീകരസംഘടനയുടെ മുഖ്യപ്രവർത്തകനാണ് വെടിവെയ്പിൽ കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തം അറിയിച്ചു. കശ്മീരിലെ കുൽഗാം ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്.

ആദിൽ അഹമ്മദ് വാനി എന്ന അബു ഇബ്രാഹിം, ഷഹീൻ ബഷീർ തോക്കർ എന്നിവരാണ് വധിക്കപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ജമ്മു കശ്മീർ സംഘടനയിലാണ് ഇരുവരും പ്രവർത്തിച്ചിരുന്നത്. വാനി 2017 മുതലും തോക്കർ 2019 മുതലും ഭീകരസംഘടനയിൽ പ്രവർത്തിച്ചു വരികയാണ്. തോക്കർ ലഷ്‌കറെ തോയ്ബെയിൽനിന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് കശ്മീരിലെത്തിയത്.

ഭീകരും 34 രാഷ്ട്രീയറൈഫിൾസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്(സിആർപിഎഫ്), കുൽഗാമിലെ മൻസ്ഗാം പ്രദേശത്തെ പോലീസ് എന്നിവയുടെ സംയുക്തസേനയും തമ്മിൽ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരപ്രവർത്തകർ മരിച്ചതായി ഔദ്യോഗികവക്താവ് അറിയിച്ചു.

ഏറ്റുമുട്ടലിന് തൊട്ടുമുമ്പ് സുരക്ഷാസേന മിർവാനി ഗ്രാമത്തിലെ വീടുകൾ ഒഴിപ്പിക്കുകയും പ്രതിരോധവലയം തീർക്കുകയും ചെയ്തിരുന്നു.

Top