Anti-Smartphone ‘Light Phone’

ആഴ്ചകള്‍ ചാര്‍ജ് നിലനില്‍ക്കുന്ന ആന്റിസ്മാര്‍ട്ട്‌ഫോണുകള്‍ ഉടന്‍ വിപണിയില്‍

എന്തിനും ഏതിനും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന കാലമാണിത്. സ്മാര്‍ട്‌ഫോണുകള്‍ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.എന്നാല്‍ അതിനൊരു മാറ്റം സൃഷ്ടിക്കാന്‍ ആന്റിസ്മാര്‍ട്ട്‌ഫോണുകള്‍ ഈ മാസം അവസാനം വിപണയിലെത്തും. ഡിസംബറില്‍ വില്‍പനയും തുടങ്ങും.

ലൈറ്റ് ഫോണ്‍ എന്നാണു പുതിയ ഫോണിനു പേര്. കഴിഞ്ഞ മേയിലാണ് ലൈറ്റ് ഫോണുകള്‍ പുറത്തിറക്കിയത്. എന്നാല്‍ വിപണിയില്‍ ലഭ്യമായിരുന്നില്ല.

സ്മാര്‍ട്ട്‌ഫോണിന്റെ സാങ്കേതിക സവിശേഷതകളൊന്നുമില്ലാതെ ഫോണ്‍ വിളിക്കല്‍ എന്ന ലക്ഷ്യത്തില്‍മാത്രം എത്തിച്ചിരിക്കുന്ന ഈ ഫോണുകള്‍ നവംബര്‍ 30 മുതല്‍ ചൈനയിലെ യന്തായ് ഫാക്ടറിയില്‍ നിന്നു വിതരണം തുടങ്ങും.

ഏകദേശം 7000 രൂപയാണ് ഫോണിനു വില. സ്മാര്‍ട്ട്‌ഫോണിന്റെ വിപരീത ലക്ഷ്യങ്ങളാണ് ഇതിനുള്ളത്. ക്രെഡിറ്റ് കാര്‍ഡിന്റെ കനം മാത്രമുള്ള ഫോണ്‍ ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ മൂന്ന് ആഴ്ച നില്‍ക്കുമെന്നു കമ്പനി അവകാശപ്പെടുന്നു.

2ജി നാനോ സിം കാര്‍ഡ് ഉപയോഗിക്കാവുന്ന ഫോണില്‍ ഡോട്ട് മാട്രിക്‌സ് എല്‍ഇഡി സ്‌ക്രീന്‍ ഉപയോഗിച്ചിരിക്കുന്നു.

ക്യാമറാ സേവനം ലഭ്യമല്ല. മൈക്രോഫോണ്‍, യുഎസ്ബി പോര്‍ട്ട് ഫീച്ചറുകളുണ്ട്. 38.5 ഗ്രാമാണു ഭാരം.

Top