Anti-Romeo squads get Allahabad high court’s approval

ലക്‌നോ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആന്റി റോമിയോ സ്‌ക്വാഡുകള്‍ക്ക് അലഹബാദ് ഹൈക്കോടതിയുടെ പ്രവര്‍ത്തനാനുമതി. ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഇടപെടാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.

സംസ്ഥാന പൊലീസിന്റെ നടപടി സദാചാര പൊലീസിംഗാണെന്ന വാദവും കോടതി തള്ളി. ബിജെപി സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഗൗരവ് ഗുപ്ത എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പു പ്രകടനപത്രിക പ്രകാരമാണ് യോഗി ആദിത്യനാഥ് ആന്റി-റോമിയോ സ്‌ക്വാഡ് നടപ്പാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനാണ് ആന്റി-റോമിയോ സ്‌ക്വാഡ്.

ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ ഒന്നിലധിക്കം സ്‌ക്വാഡുകളെ നിയമിക്കുവാനും ഇതില്‍ നാലിലധികം പൊലീസുകാരെ ഉള്‍പ്പെടുത്തുവാനും തീരുമാനമായി.

Top