കേന്ദ്ര ബജറ്റ്: കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിക്കുന്നു

ഡൽഹി: കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കർഷകർ ഇന്ന് കരിദിനം ആചരിക്കുന്നു. അഖിലേന്ത്യാ കിസാൻ സഭയുടേയും അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയന്റേയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലായി ഗ്രാമങ്ങളിൽ ബജറ്റിന്റെ കോപ്പി കത്തിക്കും. പ്രധാനമന്ത്രിയുടേയും ധനമന്ത്രിയുടേയും കോലവും കത്തിക്കും. വൈകീട്ട് പ്രതിഷേധ ധർണ നടത്തുമെന്നും നേതാക്കൾ അറിയിച്ചു.

തൊഴിലുറപ്പ് പദ്ധതിയുടേയും ഭക്ഷ്യ സബ്‌സിഡിയുടേയും വിഹിതം വെട്ടിക്കുറച്ചതിനും, കർഷകരുടെ വരുമാനം കൂട്ടാൻ നടപടി എടുക്കാത്തതിനും എതിരെയാണ് പ്രതിഷേധം. കേരളത്തിൽ തിങ്കളാഴ്ചയാണ് പ്രതിഷേധം സംഘടിപ്പിക്കുക.

Top