വംശഹത്യ: പാകിസ്ഥാനെതിരെ ദക്ഷിണകൊറിയയില്‍ പ്രതിഷേധവുമായി ബലൂചികള്‍

ബുസാന്‍: ദക്ഷിണ കൊറിയയില്‍ പാകിസ്താനെതിരെ ബലൂചികളുടെ വന്‍ പ്രതിഷേധം. ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദക്ഷിണ കൊറിയന്‍ ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ബുസാന്‍ സിറ്റിയിലാണ് പ്രതിഷേധം നടന്നത്.

ബലൂചിസ്താനില്‍ പാകിസ്താന്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പാകിസ്താന്‍ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമായാണ് ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.ബലൂചികളെ തട്ടിക്കൊണ്ടു പോവുകയും വധിക്കുകയുമാണ് പാകിസ്താന്‍ ചെയ്യുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് നവാബ് ബ്രഹംദാഗ് ബുഗതിക്ക് സ്വിറ്റ്സര്‍ലന്‍ഡ് രാഷ്ട്രീയാഭയം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ബുഗ്തി കഴിഞ്ഞ ഏഴുവര്‍ഷംമായി സ്വിറ്റ്സര്‍ലന്‍ഡില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ രാഷ്ട്രീയാഭയം തേടാന്‍ ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ഇദ്ദേഹത്തിന്റെ അപേക്ഷ സ്വിസ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു.

Top