ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശം; സെന്‍കുമാറിനെതിരെ പൊലീസ് അന്വേഷണം

തിരുവനന്തപുരം: ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് മുന്‍ ഡി ജി പി സെന്‍കുമാറിനെതിരെ പൊലീസ് അന്വേഷണം.

ഡി ജി പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിച്ച പരാതികള്‍ ക്രൈംബ്രാഞ്ചിന് കൈമാറി. എട്ട് പരാതികളാണ് സെന്‍കുമാറിനെതിരെ ലഭിച്ചിരിക്കുന്നത്.

മതസ്പര്‍ദ്ധയുണ്ടക്കിയ പരാമര്‍ശത്തില്‍, എ ഡി ജി പി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ഡി ജി പി സ്ഥാനത്തു നിന്നും വിരമിച്ച ശേഷം സമകാലിക മലയാളത്തിന് സെന്‍കുമാര്‍ നല്‍കിയ അഭിമുഖമാണ് വിവാദമായത്.

കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 മുസ്ലിം കുട്ടികളാണ്. ജനസംഖ്യാ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ വരാന്‍ പോകുന്നത് ഏതു രീതിയിലുള്ള മാറ്റമായിരിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ ചോദിച്ചിരുന്നു.

സെന്‍കുമാറിനെ പിന്തുണച്ചു കൊണ്ട് ബിജെപി കേരള ഘടകം രംഗത്ത് വന്നിരുന്നു.

മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകള്‍ പരാതിയുമായി എത്തിയപ്പോള്‍ ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തിലാണ് തന്റെ പരാമര്‍ശമെന്നായിരുന്നു സെന്‍കുമാറിന്റെ വിശദീകരണം.

Top