കോവിഡിന്‌ ഹൈഡ്രോക്സിക്ലോറോക്വിന്‍ പരീക്ഷിക്കാമെന്ന് ഡബ്ല്യു.എച്ച്.ഒ

ന്യൂയോര്‍ക്ക്: കോവിഡ് ചികിത്സയ്ക്കായി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ പരീക്ഷിക്കാമെന്ന് ലോകാരോഗ്യ സംഘടന.മരുന്നിന്റെ സുരക്ഷസംബന്ധിച്ച് വിദഗ്ധര്‍ പുനപരിശോധന നടത്തിയെന്നും ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത് ആരംഭിക്കാന്‍ ശുപാര്‍ശ ചെയ്യുന്നുവെന്നും ഡബ്ല്യു.എച്ച.ഒ മേധാവി ജനറല്‍ ടെഡ്രോസ അദാനോം ഗെബ്രിയേസുസ പറഞ്ഞു.

കോവിഡ് ചികിത്സയ്ക്കായി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് മരണത്തിന് വഴിവെക്കുമെന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സുരക്ഷാപ്രശ്നങ്ങള്‍ ഇല്ലെന്ന് വിദഗ്ധ സമിതി വിലയിരുത്തി. മുന്‍പുള്ള ട്രയല്‍ പ്രോട്ടോക്കോള്‍ തുടരണമെന്നും സംഘടന നിര്‍ദേശിക്കുന്നു.

അതേസമയം കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) നിര്‍ദ്ദേശിച്ചിരുന്നു.

നിലവില്‍ 35 രാജ്യങ്ങളില്‍ നിന്നായി 3500 പേരെയാണ് ക്ലിനിക്കല്‍ പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

Top