തിരുവോണദിനത്തിൽ ഉപവാസവുമായി കെ-റെയിൽ വിരുദ്ധ സമിതി

തിരുവനന്തപുരം: തിരുവോണ ദിനത്തിൽ കെ-റെയിൽ വിരുദ്ധസമിതി സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം ആരംഭിച്ചു. കെ-റെയിൽ പദ്ധതി പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സമരക്കാർക്കെതിരെ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.

കഴിഞ്ഞ കുറെ മാസങ്ങളായി നടത്തിവരുന്ന കെ റെയിൽ വിരുദ്ധ സമരത്തിന് ഇന്നും അവധിയില്ല. ഈ ആഘോഷങ്ങൾക്കിടയിലും തങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകാതെ സമരം തുടരുകയാണ്. സ്വന്തം കിടപ്പാടം നഷ്ടമാക്കി ഒരു വികസനത്തിനും തയ്യാറല്ലെന്ന നിലപാട് സമരക്കാർ തുടരുകയാണ്.

Top