കാനഡയില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും സജീവം

ടൊറന്റോ: കാനഡയില്‍ ഖലിസ്ഥാന്‍ അനുകൂലികളുടെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നിര്‍ബാധം തുടരുന്നതായി റിപ്പോര്‍ട്ട്. കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ നീക്കം ചെയ്തിരുന്നെങ്കിലും, രണ്ടു ദിവസത്തിനു ശേഷം സറെ ഗുരുദ്വാരയില്‍ അവ വീണ്ടും പ്രത്യക്ഷപ്പെട്ടു. 2023 ജൂണ്‍ 18ന് വെടിയേറ്റു മരിച്ച ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ നിയന്ത്രണത്തിലായിരുന്നു സറേയിലെ ഗുരുനാനാക്ക് സിഖ് ഗുരുദ്വാര.

അതിനിടെ, കാനഡയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് കുമാര്‍ വര്‍മയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഖലിസ്ഥാന്‍ ഭീകരരന്‍ ഗുര്‍പട്വന്ത് സിങ് പന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കത്തെഴുതി. ഖലിസ്ഥാന്‍വാദികളായ ഒരു വിഭാഗം ആളുകളെ കൊലപ്പെടുത്താനായി ഇന്ത്യന്‍ ഏജന്റുമാര്‍ രംഗത്തുള്ള സാഹചര്യത്തില്‍ ബ്രിട്ടിഷ് കൊളംബിയയിലെ സിഖ് വിഭാഗക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കനേഡിയന്‍ ഇന്റലിജന്‍സ് ഏജന്‍സി നിര്‍ദ്ദേശം നല്‍കിയെന്ന പ്രചാരണവും വ്യാപകമാണ്.

Top