മുക്കത്തെ ആക്രമണത്തിന് പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ഗെയ്ല്‍ വിരുദ്ധ സമരത്തില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറി ആക്രമണത്തിന് നേതൃത്വം നല്‍കുന്നതായി പോലീസ്.

ഗെയ്ല്‍ സമരത്തിന്റെ മറവില്‍ നടന്നത് സ്റ്റേഷന്‍ ആക്രമണമാണ് എന്നും കല്ലും വടികളുമായാണ് സമരക്കാര്‍ സ്റ്റേഷനിലെത്തിയത് എന്നും പോലീസ് പറയുന്നു.

സമരം സംഘര്‍ഷത്തിലേയ്ക്ക് മാറിയപ്പോള്‍ സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശുകയായിരുന്നു. ലാത്തി ചാര്‍ജില്‍ സമരക്കാരും പൊലീസുകാരും മാധ്യമ പ്രവര്‍ത്തകരുമടക്കം നിരവധി ആളുകള്‍ക്ക് പരിക്കേറ്റിരുന്നു.

അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നടന്ന മുക്കം പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെ വീണ്ടും സംഘര്‍ഷം ഉണ്ടായി.എംഐ ഷാനവാസ് എംപിയുടെ നേതൃത്വത്തില്‍ സമരസമിതി നേതാക്കള്‍ പൊലീസുമായി ചര്‍ച്ച നടത്തുന്നതിടെ സംഘര്‍ഷം ഉണ്ടാകുകയും കല്ലേറ് നടത്തുകയുമായിരുന്നു.

ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് പ്രാദേശിക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

Top