സംയുക്ത സമരത്തിന് സര്‍വകക്ഷിയോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്താന്‍
സര്‍വകക്ഷിയോഗം വിളിക്കുമെന്ന് സര്‍ക്കാര്‍. പ്രതിപക്ഷത്തിനും രാഷ്ട്രീയ കക്ഷികള്‍ക്കും പുറമെ വിവിധ മതസാമുദായിക നേതാക്കളെയും പങ്കെടുപ്പിച്ചാണ് യോഗം. 29 ന് രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം.

അതിനിടെ,  പൗരത്വനിയമഭേദഗതിയിൽ യുഡിഎഫ് തനതായ സമരം നടത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

സമരത്തിന്റെ പേരില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടക്കുന്നു.  മുല്ലപ്പളളിയുമായി സംസാരിച്ചെന്നും ചെന്നിത്തല പറഞ്ഞു.  അടുത്ത ചൊവ്വാഴ്ച യുഡിഎഫ് യോഗം ചേരും. എന്നാൽ മുല്ലപ്പളളിക്കെതിരായ സി.പി.എം പ്രസ്താവന അനൗചിത്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ സര്‍ക്കാരുമായി സഹകരിച്ച് നടത്തിയ സമരത്തിനെതിരെ കോണ്‍ഗ്രസിനകത്ത് കലാപം പുകയുന്ന അവസ്ഥയുമുണ്ട്. സംയുക്ത സമരം ശരിയല്ലെന്ന് വാദിക്കുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പിന്തുണയുമായി കെ മുരളീധരന്‍ അടക്കം കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

 

 

Top