മനുഷ്യകോശങ്ങള്‍ പ്രായമാകാതെ സംരക്ഷിക്കാന്‍ മരുന്ന് കണ്ടെത്തി

നുഷ്യശരീരത്തിലെ കോശങ്ങള്‍ക്ക് പ്രായമാകാതെ സംരക്ഷിച്ചു നിര്‍ത്താന്‍ മരുന്ന് കണ്ടെത്തിക്കൊണ്ടുള്ള വിപ്ലവകരമായ പരീക്ഷണത്തിനാണ് എക്‌സിറ്റര്‍ യൂണിവേഴ്‌സിറ്റി സാക്ഷ്യം വഹിച്ചിരിക്കുന്നത്. മനുഷ്യര്‍ ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയുന്ന ഏറ്റവും ഫലപ്രദമായ മുന്നേറ്റമാണ് കണ്ടുപിടുത്തമെന്ന് പ്രൊഫസര്‍ ലോന ഹാരിസ്സ് പ്രതികരിച്ചു. ചികിത്സാ രംഗത്ത് ഏറെ സഹായകരമാകുന്ന പരീക്ഷണമാണിത്.

രക്തക്കുഴലുകള്‍ക്കുള്ളിലെ എന്റോതീലിയല്‍ കോശങ്ങളെക്കുറിച്ച് നടത്തിയ പരീക്ഷണമാണ് പുതിയ പരീക്ഷണങ്ങളിലേക്ക് വഴിതുറന്നത്. കോശങ്ങളുടെ പവ്വര്‍ സ്റ്റേഷനുകളായ മൈറ്റോകോണ്‍ട്രിയയിലേക്കാണ് ഈ മിശ്രിതം പ്രയോഗിക്കുക.

കോശങ്ങളുടെ പ്രായം കഴിഞ്ഞാല്‍ പിന്നീട് അവയ്ക്ക് കോശ വിഭജനം സാധിക്കില്ല. ഈ മിശ്രിതം ഇത്തരം മൃതകോശങ്ങളുടെ എണ്ണം അമ്പത് ശതമാനം കുറച്ചു. അതിനര്‍ത്ഥം, പ്രായമായ കോശങ്ങള്‍ ഇല്ലാതാകുന്നു എന്നാണ്. രക്തകോശങ്ങളുടെ മാത്രമല്ല, ഹൃദയാഘാതം ക്യാന്‍സറടക്കമുള്ള വലിയ അസുഖങ്ങളുടെ ചികിത്സയ്ക്കും ഈ മരുന്ന് ഉപകരിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. വലിയ പരീക്ഷണങ്ങള്‍ക്കും ചികിത്സാ സംവിധാനങ്ങള്‍ക്കും നിലവിലെ നേട്ടം വഴിവയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

Top