ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരു വയസ്സുള്ള കുഞ്ഞ് കേന്ദ്ര കഥാപാത്രമാകുന്ന ‘അന്ത്യ കുമ്പസാരം’ വരുന്നു

ത്രില്ലര്‍ പശ്ചാത്തലത്തില്‍ സാമൂഹ്യപ്രസക്തിയുള്ള കഥയുമായ് രചനയും സംവിധാനവും രാകേഷ് രവി നിര്‍വഹിക്കുന്ന ചിത്രം വരുന്നു. സബൂര്‍ റഹ്‌മാന്‍ ഫിലിംസിന്റെ ബാനറില്‍ സബൂര്‍ റഹ്‌മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ പോസ്റ്റര്‍ ശ്രദ്ധ നേടികഴിഞ്ഞിരുന്നു.

ഒരു വയസ്സുള്ള ഇതള്‍ ശ്രീ എന്ന കുട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ ഷോണ്‍ സേവിയര്‍, വൈഷ്ണവി കല്യാണി, സമര്‍ത്ഥ് അംബുജാക്ഷന്‍, രാകേഷ് കല്ലറ, മാഹിന്‍ ബക്കര്‍, റോഷ്‌ന രാജന്‍, ജോയല്‍ വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ഛായാഗ്രഹണം പ്രേം പൊന്നന്‍, സംഗീതം ആനന്ദ് നമ്പ്യാര്‍, നിതിന്‍ കെ ശിവ, ലിറിക്‌സ് ദിന്‍ നാഥ് പുത്തഞ്ചേരി, ഹ്യൂമന്‍ സിദ്ദീഖ്, എഡിറ്റര്‍ കപില്‍ ഗോപാലകൃഷ്ണന്‍, ആര്‍ട്ട് ശശിധരന്‍ മൈക്കിള്‍, കോസ്റ്റ്യൂംസ് നീന, ബിന്‍സി, മേക്കപ്പ് സുജനദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അജേഷ് ഉണ്ണി, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് സാര്‍ജന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അഭിജിത്ത് ഹ്യൂമന്‍, അമല്‍ ഓസ്‌കാര്‍, ഗ്രാഫിക് ഡിസൈനര്‍ ശ്രീലാല്‍, സ്റ്റില്‍സ് ജിജോ അങ്കമാലി

Top