സാജന്റെ കുടുംബത്തിനൊപ്പം തന്നെ; പാര്‍ട്ടി പത്രത്തെ തള്ളി കോടിയേരി

കണ്ണൂര്‍: സി.പി.എമ്മിന്റെ മുഖപത്രം തങ്ങള്‍ക്കെതിരെ അപവാദ പ്രചാരണം നടത്തുന്നുവെന്ന സാജന്‍ പാറയിലിന്റെ ഭാര്യ ബീനയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ആന്തൂര്‍ സംഭവത്തില്‍ പാര്‍ട്ടി പത്രം നല്‍കിയ വാര്‍ത്തകള്‍ പത്രത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും അത്തരം വിവരങ്ങള്‍ അവരുടെ കൈവശം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ആന്തൂര്‍ സംഭവത്തില്‍ സാജന്റെ കുടുംബത്തിനൊപ്പം തന്നെയാണ് പാര്‍ട്ടിയെന്നും ഈ സംഭവം ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോടിയേരി.

ഈ വിഷയത്തെ രാഷ്ട്രീയമായി പാര്‍ട്ടി നേരിടുമെന്നും വിഷയം ഉപയോഗിച്ച് പാര്‍ട്ടിയോട് പോരാടാനാണ് കോണ്‍ഗ്രസ്‌ ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഈ കള്ള പ്രചാരത്തിനെതിരെ പാര്‍ട്ടി ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top