ആന്റണി വർ​ഗീസും ഷെയ്നും നീരജും ഒന്നിക്കുന്ന ‘ആര്‍ഡിഎക്സി’ന് പാക്കപ്പ്

വാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആര്‍ഡിഎക്സ്’. മലയാളത്തിന്റെ യുവതാരങ്ങളായ നീരജ് മാധവ്, ഷെയ്ൻ നി​ഗം, ആന്റണി വർ​ഗീസ് എന്നിവർ ഒന്നിച്ചെത്തുന്ന ചിത്രം ആക്ഷൻ ​ഗണത്തിൽപ്പെടുന്ന ഒന്നാണ്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പാക്കപ്പായെന്ന് അറിയിച്ചിരിക്കുകയാണ് ആന്റിണി വർ​ഗീസ്.

സോഷ്യൽ മീഡിയയിലൂടെ ആണ് ആർഡിഎക്സ് പാക്കപ്പായ വിവരം ആന്റണി അറിയിച്ചിരിക്കുന്നത്. പിന്നാലെ ചിത്രത്തിന് ആശംസകളുമായി പ്രേക്ഷകരും രം​ഗത്തെത്തി. ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 25 നെത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

പവർ ആക്ഷൻ എന്ന ടാഗ് ലൈനിൽ ഒരുങ്ങുന്ന ഈ ചിത്രം മാർഷൽ ആർട്ട്സിന് ഏറെ പ്രാധാന്യമുള്ളതാണ്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘ഗോദ’ എന്ന ചിത്രത്തിൽ സഹസംവിധായകനായി തുടക്കം കുറിച്ച ആളാണ് ‘ആര്‍ഡിഎക്സ്’ ഒരുക്കുന്ന നഹാസ്. ‘കളർ പടം’ എന്ന ഒരു ഷോർട്ട് ഫിലിം നഹാസിന്റേതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘റോബര്‍ട്ട്’, ‘ഡോണി’, ‘സേവ്യര്‍’ എന്നിവരാണ് ‘ആര്‍ഡിഎക്സി’ലെ പ്രധാന കഥാപാത്രങ്ങള്‍. ഈ പേരുകളുടെ ചുരുക്കമാണ് ആർഡിഎക്സ്.

ചിത്രത്തിൽ സം​ഗീതം ഒരുക്കുന്നത് സാം സി എസ് ആണ്. ‘കൈതി’, ‘വിക്രം വേദ’ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീത സംവിധാനം ചെയ്ത ആളാണ് സാം. മോഹൻലാൽ നായകനായി എത്തിയ ഒടിയനാണ് സാം നേരത്തെ സംഗീതം ഒരുക്കിയ മലയാളം ചിത്രം. എം ജയചന്ദ്രനും സാമുമായിരുന്നു ഒടിയന് സം​ഗീതം നൽകിയത്. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.

മനു മഞ്ജിത്തിന്റേതാണ് വരികൾ, അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണവും റിച്ചാർഡ് കെവിൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. കലാസംവിധാനം – പ്രശാന്ത് മാധവ്. കോസ്റ്റ്യും – ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്സ് സേവ്യർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – വിശാഖ്. നിർമ്മാണ നിർവ്വഹണം – ജാവേദ് ചെമ്പ്. പിആര്‍ഒ വാഴൂർ ജോസ്.

Top