മിനിമം ഗ്യാരന്റി വേണം; മരക്കാര്‍ റിലീസിന് ഉപാധികളുമായി ആന്റണി പെരുമ്പാവൂര്‍ !

തിരുവനന്തപുരം: റിലീസിങ് വിവാദങ്ങള്‍ക്കിടെ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ പ്രദര്‍ശനത്തിന് ഉപാധികളുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സിനിമക്ക് മിനിമം ഗ്യാരന്റി എന്ന ഉപാധിയാണ് ആന്റണി ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ സിനിമയുടെ റിലീസിന് ആന്റണി പെരുമ്പാവൂര്‍ ഒരു ഉപാധിയും വെച്ചിലെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ അറിയിച്ചിരുന്നത്.

എന്നാല്‍, സിനിമാ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് ഇപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ രംഗത്തു വന്നത്. ഡിസംബര്‍ രണ്ട് മുതല്‍ മരക്കാര്‍ ദിവസവും നാല് ഷോകള്‍ കളിക്കണമെന്നതാണ് നിര്‍മാതാവിന്റെ ആദ്യ ഉപാധി.

ആദ്യവാരം സിനിമയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും, രണ്ടാം വാരത്തില്‍ 55 ശതമാനവും, മൂന്നാം വാരവും അതിന് ശേഷം എത്ര നാള്‍ പ്രദര്‍ശിപ്പിക്കുന്നുവോ അതിന്റെ 50 ശതമാനവും നല്‍കണമെന്നാണ് മറ്റു വ്യവസ്ഥകള്‍.

Top