ഫ്രാന്‍സ് താരം അന്തോണി മാര്‍ഷ്യല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാനൊരുങ്ങുന്നു

anthony-martial

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാനൊരുങ്ങി ഫ്രാന്‍സ് താരം അന്തോണി മാര്‍ഷ്യല്‍. ആഴ്‌സനലില്‍ നിന്ന് അലക്‌സീസ് സാഞ്ചസ് യുണൈറ്റഡിലേക്കെത്തിയതോടെ അവസരങ്ങള്‍ കുറഞ്ഞതാണ് അന്തോണിയുടെ ടീം വിടാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

താരം പുതിയ ക്ലബ്ബ് തേടുന്നതായി അന്തോണിയുടെ ഏജന്റായ ഫിലിപ്പ് ലാംബോലി പറഞ്ഞു. ഏറെ ചിന്തകള്‍ക്ക് ശേഷമാണ് അന്തോണി യുണൈറ്റഡ് വിടാനുള്ള തീരുമാനത്തിലേക്കെത്തിയത്. യുണൈറ്റഡ് കരാര്‍ പുതുക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും കരാറിലെത്തിയിട്ടില്ലെന്നും ലാംബോലി വ്യക്തമാക്കി.

Top