കാറോട്ട മത്സരത്തിനിടെ അപകടം; അന്‍തോനി ഹബെര്‍ട്ടിന് ദാരുണാന്ത്യം

ബ്രസല്‍സ്: കാറോട്ട മത്സരത്തിനിടെ ഉണ്ടായ അപകടത്തില്‍ ഫോര്‍മുല 2 താരം അന്‍തോനി ഹബെര്‍ട്ട് മരിച്ചു. ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രിക്‌സിലായിരുന്നു സംഭവം. മത്സരത്തിനിടെ ഇരുപത്തിരണ്ടുകാരനായ ഫ്രഞ്ച് താരത്തിന്റെ കാറിനെ അമേരിക്കയുടെ യുവാന്‍ മാനുവല്‍ കൊറിയയുടെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഹബെര്‍ട്ടിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊറിയയ്ക്കു പരുക്കേറ്റെങ്കിലും ഇയാളുടെ നിലഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചു.

Top