‘അന്ത അറബിക്കടലോരം’ സുരാജ് നിര്‍ബന്ധിച്ചു, ടിനിടോം പാടി; വൈറലായി വീഡിയോ

വൈറലായി ഷൂട്ടിംഗ് ലൊക്കേഷനിലെ രസകരമായ ഒരു വീഡിയോ. ഷൂട്ടിംഗ് ലൊക്കേഷനിലെ ഇടവേളയിലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും, ടിനി ടോമുമാണ് വീഡിയോയിലെ പ്രധാന ആകര്‍ഷണം.

https://www.facebook.com/123newgeneration/videos/445038302897668/

ചിത്രത്തിലെ സഹതാരമായ സോനാ നായരോട് ‘അന്ത അറബിക്കടലോരം’ എന്ന ഗാനം ആലപിക്കന്‍ സുരാജ് പറയുന്നു. എന്നാല്‍ തനിക്ക് അറിയില്ലെന്ന് പറഞ്ഞ് സോനാ നായര്‍ ഒഴിഞ്ഞു മാറുന്നു. ശേഷം ടിനി ടോമിനോട് സുരാജ് പാട്ട് പാടാന്‍ ആവിശ്യപ്പെടുകയും ടിനി ടോം പാടി തുടങ്ങുമ്പോള്‍ സുരാജ് പാട്ടിന് പശ്ചാത്തല സംഗീതം നല്‍കുന്നതുമാണ് വീഡിയോയിലുള്ളത്. ആര്‍.ജെ ഗായത്രിയാണ് ടിക് ടോക്കിലൂടെ വീഡിയോ പുറത്തു വിട്ടത്.

Top