അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലും ഇരട്ടി വേഗത്തില്‍

ലണ്ടന്‍: ആര്‍ക്ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികള്‍ അതിവേഗം ഉരുകുന്നുവെന്ന് ശാസ്ത്രലോകത്തിന്റെ വെളിപ്പെടുത്തല്‍. ശാസ്ത്രലോകം കണക്കുകൂട്ടിയതിലും ഇരട്ടി വേഗത്തിലാണ് മഞ്ഞുപാളികള്‍ ഉരുകുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളുടെ അളവ് ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ നിലയിലാണുള്ളത്. മഞ്ഞുപാളികള്‍ ഉരുകുന്നതിനെ ശാസ്ത്രലോകവും സമീപരാഷ്ട്രങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

2012 ജൂലൈയിലാണ് ഏറ്റവും കൂടുതല്‍ മഞ്ഞുപാളികളുടെ ഉരുകല്‍ രേഖപ്പെടുത്തിയത്. ഇതിനോട് അടുത്തുള്ള അളവിലാണ് ഈ മാസത്തെ മഞ്ഞുരുകല്‍ എന്ന് കൊളറാഡോ കേന്ദ്രീകരിച്ചുള്ള നാഷനല്‍ സ്‌നോ ആന്‍ഡ് ഐസ് ഡാറ്റാ സെന്റര്‍ വ്യക്തമാക്കുന്നു.

ആര്‍ക്ട്ടിക് സമുദ്രത്തോട് ചേര്‍ന്നുള്ള അലാസ്‌ക, കാനഡ, ഗ്രീന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഈ വര്‍ഷം റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തെ ശരാശരി മഞ്ഞുരുകലിനേക്കാള്‍ കൂടുതലാണ് ഇത്തവണ. ദിവസവും 20,000 ചതുരശ്ര കിലോമീറ്റര്‍ മഞ്ഞ് അധികമായി ഉരുകുന്നതായാണ് കണക്ക്.

Top