അന്റാർട്ടിക്കയിൽ തീവ്ര മഞ്ഞുരുക്കം ; റെക്കോഡ് ഉയർത്തി താപനില

ജനീവ: അന്റാർട്ടിക്കയിലെ ധ്രുവപ്രദേശങ്ങളിലെ ഊഷ്മാവ് ഉയരുന്നതായി ഐക്യരാഷ്ട്രസഭ. ഇതുവരെ അനുഭവപ്പെട്ടതിൽ വെച്ച് കൂടിയ ചൂടാണ് അന്റാർട്ടിക്കയിൽ നിലവിൽ രേഖപ്പെടുത്തിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസം 18.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.

ഐക്യരാഷ്ട്ര സഭയുടെ മെട്രോളജിക്കൽ ഓർഗനൈസേഷനാണ് കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ ഊഷ്മാവിലെ വർദ്ധനയും ചൂണ്ടിക്കാട്ടിയത്. ഡബ്ലു.എം.ഒ അന്റാർട്ടിക്കയിൽ രേഖപ്പെടുത്തിയത് 18.3 ഡിഗ്രി സെൽഷ്യസ് ആണ്. അർജ്ജന്റീനയിലെ എസ്‌പെറൻസാ എന്ന കാലവസ്ഥാ ഗവേഷണ കേന്ദ്രമാണ് ഊഷ്മാവ് ഉയരുന്ന വസ്തുത വിശദീകരിച്ചത്.

Top