അന്റാര്‍ട്ടിക്കയിലെ ഹിമാനികള്‍ അതിവേഗത്തില്‍ ഉരുകുന്നുവെന്ന് റിപ്പോർട്ട്

കാലാവസ്ഥാ വ്യതിയാനം മൂലം ആഗോള സമുദ്രനിരപ്പ് ഉയർന്നതോടെ പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലെ തൈറ്റ്വസ് ഹിമാനികള്‍ അതിവേഗത്തില്‍ ചൂടാകുകയും ഉരുകുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഡൂംസ്ഡേ ഗ്ലേസിയർ” എന്ന് വിളിക്കപ്പെടുന്ന അന്റാർട്ടിക്കയിലെ തൈറ്റ്വസ്, വിചാരിച്ചതിനേക്കാള്‍ വേഗത്തിലാണ് ഇല്ലാതായി കൊണ്ടിരിക്കുന്നത്.

സ്വീഡനിലെ ഗോഥെൻബർഗ് സർവകലാശാലയിലെ ഗവേഷകർ ഇപ്പോൾ പറയുന്നത്, തൈറ്റ്വസ് ഉരുകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുൻപ് മുമ്പ് കരുതിയിരുന്നതിനേക്കാൾ ആശങ്കയുണ്ടാക്കുന്നുവെന്നാണ് . ഇത് ആഗോള സമുദ്രജലം രണ്ടടി ഉയര്‍ത്തുമെന്നും പല രാജ്യങ്ങള്‍ക്കും വന്‍ ഭീഷണി ഉയര്‍ത്തുമെന്നുമാണ് സൂചന. ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രലോകം.

കഴിഞ്ഞ 30 വർഷത്തിനിടയിൽ തൈറ്റ്വസ് ഉരുകി ഉണ്ടാകുന്ന ഐസിന്റെ അളവ് ഇരട്ടിയായതായി പഠനങ്ങൾ കണ്ടെത്തി.അത് തകര്‍ന്നാല്‍, അത് ഏകദേശം രണ്ട് അടി (65 സെ.മീ) സമുദ്രനിരപ്പില്‍ വര്‍ദ്ധനവിന് ഇടയാക്കും.

തൈറ്റ്വസിന്റെ ഉരുകൽ മൂലം ലോക സമുദ്രനിരപ്പിന്റെ നാലു ശതമാനം ഓരോ വര്‍ഷവും ഉയരുന്നുണ്ട്. 200-900 വർഷത്തിനുള്ളിൽ ഇത് കടലിൽ പതിക്കുമെന്ന് കണക്കാക്കപ്പെടുന്നു. അന്റാർട്ടിക്കയ്ക്ക് തൈറ്റ്വസ് ഏറെ പ്രധാനമാണ് .

തൈറ്റ്വസിന്റെ അടിയില്‍ ചൂടുവെള്ളം പ്രവേശിക്കുകയും പ്രചരിക്കുകയും ചെയ്യുന്ന മൂന്ന് ചാനലുകളും ഗവേഷകർ കണ്ടെത്തി. ഇതിലൊരെണ്ണം പ്രത്യേക രീതിയിലുള്ളതാണെന്ന് ഗവേഷകര്‍ പറയുന്നു, ഇത് പൈന്‍ ഐലന്റ് ബേയിലേക്ക് വടക്ക് ഭാഗത്തേക്കുള്ള ഒരു വലിയ ഉറവ വെളിപ്പെടുത്തുന്നു. ഇതൊരു മലഞ്ചെരിവിലൂടെ തടയപ്പെടുമെന്ന് മുമ്പ് കരുതിയിരുന്നുവെങ്കിലും ഈ ഭാഗം വാസ്തവത്തില്‍ തുറന്നതാണെന്ന് കണ്ടെത്തി.

ഗവേഷണത്തിനു നേതൃത്വം നൽകിയ പ്രൊഫസര്‍ വഹ്‌ലിന്റെ അഭിപ്രായത്തിൽ ‘തൈറ്റ്വസ് ഹിമാനിയുടെ ചലനം മാതൃകയാക്കാനുള്ള വിവരങ്ങള്‍ ഞങ്ങള്‍ ഇപ്പോള്‍ ശേഖരിക്കുന്നു എന്നതാണ് ഒരു നല്ല വാർത്ത. ഭാവിയില്‍ ഐസ് ഉരുകുന്നത് നന്നായി കണക്കാക്കാന്‍ ഈ ഡാറ്റ ഞങ്ങളെ സഹായിക്കും. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ, നമുക്ക് മോഡലുകള്‍ മെച്ചപ്പെടുത്താനും ആഗോള സമുദ്രനിരപ്പില്‍ നിന്നുള്ള വ്യതിയാനങ്ങളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വലിയ അനിശ്ചിതത്വം കുറയ്ക്കാനും കഴിയും.‘ . ഹിമാനികൾ ഉരുകിയാൽ 4,000 മീറ്റര്‍ വരെ ആഗോള സമുദ്രനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത് .

Top