മുന്‍വൈരാഗ്യം; കായംകുളത്ത് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് യുവാവിന് വെട്ടേറ്റു. കായംകുളം കാപ്പില്‍ സ്വദേശി ശിവപ്രസാദ് എന്ന കണ്ണനെയാണ് ഒരുസംഘം ബൈക്കില്‍ വീട്ടിലെത്തി വെട്ടി പരിക്കേല്‍പ്പിച്ചത്. കാപ്പില്‍ സ്വദേശിയായ ജേക്കബാണ് ശിവപ്രസാദിനെ വെട്ടിയത്. ജേക്കബിന് തിരിച്ചും വെട്ടേറ്റു. ആക്രമണം തടയാന്‍ ശ്രമിച്ച ശിവപ്രസാദിന്റെ പിതാവ് ദാസാന്‍പിള്ളക്കും പരിക്കേറ്റു. ആക്രമണം മുന്‍വൈരാഗ്യം മൂലമെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top