ഉത്തര പേപ്പര്‍ കാണാതായ സംഭവം; സര്‍വകലാശാല ജീവനക്കാരെ ചോദ്യം ചെയ്യും

കൊച്ചി: ഉത്തര പേപ്പര്‍ കാണാതായ സംഭവത്തില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യും. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് പറയുന്നു. ഫൊറന്‍സിക് സംഘം ശേഖരിച്ച തെളിവുകള്‍ പരിശോധനയ്ക്ക് അയക്കും. ചില ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തേക്കും.

കഴിഞ്ഞ ദിവസം സംഭവവുമായി സസ്പെന്‍ഡ് ചെയ്ത അധ്യാപകന്‍ സംഗമേശിനെ തിരിച്ചെടുത്തിരുന്നു. ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സര്‍വകലാശാലയിലെ പല സിസിടിവികളും പ്രവര്‍ത്തിക്കുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കമാകാം ഉത്തര പേപ്പര്‍ കാണാതായതിന് പിന്നിലെന്ന് സംശയമുണ്ട്.

 

Top