ഉത്തര പേപ്പര്‍ കാണാതായ സംഭവം; ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയരാക്കും

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഉത്തര പേപ്പര്‍ കാണാതായ സംഭവത്തില്‍ പരീക്ഷാ നടത്തിപ്പിലെ നാല് ജീവനക്കാരെ നുണപരിശോധനയ്ക്ക് വിധേയമാക്കും. വിഷയത്തില്‍ ഗൂഡാലോചനയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിരുന്നു. എന്നാല്‍ സര്‍വകലാശാലയിലെ പല സിസിടിവികളും പ്രവര്‍ത്തിക്കുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സര്‍വകലാശാലയിലെ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കമാകാം ഉത്തര പേപ്പര്‍ കാണാതായതിന് പിന്നിലെന്ന് സംശയമുണ്ട്.

 

Top