ഉത്തരക്കടലാസ് കാണാതായ സംഭവം; ഗൂഢാലോചനയില്‍ സംഗമേശന് പങ്കെന്ന് കണ്ടെത്തല്‍

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഉത്തരകടലാസ് മോഷണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പരീക്ഷാവിഭാഗം ചെയര്‍മാന്‍ ഡോ. കെ.എ. സംഗമേശന് പങ്കെന്ന് കണ്ടെത്തല്‍. സംഗമേശനെ വീണ്ടും ചോദ്യം ചെയ്യും.

ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ പരീക്ഷാവിഭാഗം ചെയര്‍മാന്‍ ഡോ. കെ.എ. സംഗമേശന് പങ്കുണ്ടെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഡോ. കെ.എ. സംഗമേശനെ കൂടാതെ, എച്ച്.ഓ.ഡി അംബിക ദേവിക്കെതിരായിട്ടുള്ള ഒരു കൂട്ടം അധ്യാപകര്‍ സംഭവത്തിന് പിന്നിലുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

നുണ പരിശോധനയ്ക്കു വിധേയമാക്കേണ്ടവരുടെ ലിസ്റ്റ് അന്വേഷണ സംഘം തയാറാക്കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഡോ. കെ.എ. സംഗമേശന്‍ ജാമ്യം തേടി എറണാകുളം ജില്ലാ സെക്ഷന്‍സ് കോടതിയെ സമീപിച്ചത്.

 

Top