ആന്‍സണ്‍ പോള്‍ ചിത്രം ദി ഗാംബ്ലറിന്റെ ഈസ്റ്റര്‍ സ്പെഷ്യല്‍ പോസ്റ്റര്‍ കാണാം

രു മെക്‌സിക്കന്‍ അപാരതയ്ക്കു ശേഷം ടോം ഇമ്മട്ടി ഒരുക്കുന്ന ചിത്രം ആണ് ‘ദി ഗാംബ്ലര്‍’. ദി ഗാംബ്ലറിന്റെ ഈസ്റ്റര്‍ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ആന്‍സണ്‍ പോള്‍ സൂപ്പര്‍ ഹീറോ ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തിലെ നായിക ഡയാന ഹമീദാണ്.

തൃശ്ശൂരിന്റെ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. പ്രകാശ് വേലായുധനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്.

ട്രൂ ലൈന്‍ സിനിമാസിന്റെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്നസെന്റ്, സലീം കുമാര്‍, സിജോയ് വര്‍ഗീസ്, രൂപേഷ് പീതാംബരന്‍, അരിസ്റ്റോ സുരേഷ്, ജയരാജ് വാര്യര്‍, ജോസഫ് അന്നംകുട്ടി ജോസ്, വിഷ്ണു ഗോവിന്ദ്, വിജയകുമാര്‍, വിനോദ് നാരായണന്‍, ശ്രീലക്ഷ്മി, രജിനി ചാണ്ടി, മാലതി ടീച്ചര്‍, വിദ്യ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Top