അന്‍സണ്‍ പോള്‍ നായകനാവുന്ന ക്യാമ്പസ് ചിത്രം താള്‍ ഡിസംബര്‍ 8ന് തിയേറ്ററിലേക്ക്

ന്‍സണ്‍ പോള്‍ നായകനാവുന്ന ക്യാമ്പസ് ചിത്രം ‘താള്‍’ ഡിസംബര്‍ 8 ന് തിയേറ്ററുകളിലേക്കെത്തും. രാഹുല്‍ മാധവ്, ആരാധ്യാ ആന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ രാജാസാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ. ജി കിഷോര്‍ ആണ്. ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

താളിലെ ബിജിബാല്‍ ഒരുക്കിയ രണ്ട് ഗാനങ്ങളും യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. ഒരു കോളേജില്‍ രണ്ട് കാലഘട്ടങ്ങളില്‍ പഠിച്ച വിശ്വാ, മിത്രന്‍ എന്നിവരുടെ കഥ പറയുന്നതാണ് ചിത്രം. രഞ്ജി പണിക്കര്‍, രോഹിണി, ദേവി അജിത്ത്, സിദ്ധാര്‍ത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുണ്‍കുമാര്‍, മറീന മൈക്കിള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

താളിന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം :സിനു സിദ്ധാര്‍ത്ഥ്,സംഗീതം: ബിജിബാല്‍
ലിറിക്സ് : ബി കെ ഹരിനാരായണന്‍, രാധാകൃഷ്ണന്‍ കുന്നുംപുറം, സൗണ്ട് ഡിസൈന്‍ : കരുണ്‍ പ്രസാദ് , വിസ്താ ഗ്രാഫിക്‌സ് , വസ്ത്രാലങ്കാരം :അരുണ്‍ മനോഹര്‍, പ്രൊജക്റ്റ് അഡൈ്വസര്‍ : റെജിന്‍ രവീന്ദ്രന്‍,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : കിച്ചു ഹൃദയ് മല്ല്യ , ഡിസൈന്‍: മാമി ജോ, ഡിജിറ്റല്‍ ക്രൂ: ഗോകുല്‍, വിഷ്ണു, പി ആര്‍ ഒ പ്രതീഷ് ശേഖര്‍.

Top